വരകള്‍ കൊണ്ട് ചിത്രം വരച്ച് സംഭവവികാസങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന കാഴച്ച പാട് ആയിരുന്നു ആദ്യം മുണ്ടായിരുന്നത.് അക്കാലത്ത് ഭാവനയിലൂടെ ചിത്രം വരച്ച് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. അതിന് ശേഷം ക്യാമറയുടെ കണ്ടുപിടുതത്തോടെ സംഭവ വികാസങ്ങളെ ക്യാമറയുടെ കണ്ണിലൂടെ നോക്കി കണ്ടു. വീഡിയോ ക്യാമറിയുടെ കണ്ടുപിടിതത്തോടെ ലോകത്ത് നടക്കുന്ന ചരിത്ര നിമിഷങ്ങളെ ചിത്രീകരിക്കുവാന്‍ സാധിച്ചു.വര്‍ണങ്ങളുടെ ലോകമാണ് പ്രപഞ്ചം.പച്ചയും നീലയും ചുവപ്പും കൂടിചേര്‍ന്ന് മറ്റു നിറങ്ങള്‍ നിര്‍മ്മിക്കുന്നു.ആ വര്‍ണങ്ങളുടെ ലോകത്തെ ഫോട്ടോഗ്രാഫര്‍മാര്‍ ക്യാമറയുടെ അകത്തേക്ക് കയറ്റുന്നു.
വെളിച്ചം കൊണ്ടുള്ള ചിത്രരചനയാണ്് ഫോട്ടോഗ്രഫി. അറബികള്‍ യാത്രാ വേളകളില്‍ ടെന്റുകളില്‍ താമസിക്കുമ്പോള്‍ പുറത്ത്് നിന്നുള്ള വസ്തുക്കളുടെ പ്രതിബിബം ടെന്റിനകത്ത്് കാണുകയും ഇതിനെ എങ്ങനെ പകര്‍ത്താം എന്ന ചിന്തയില്‍ നിന്നാണ് ക്യാമറ എന്ന ഉപകരണത്തിന്റ ഉത്ഭവം. ഫിലിം കേമറയില്‍ നിന്ന്്് ഡിജിറ്റല്‍ ക്്യാമറയുഗത്തിന്റെ കാലഘട്ടത്തില്‍ എത്തിയതോടുകൂടി എല്ലാവരുടെയും കൈയില്‍ ക്യാമറയാണ്്. ഫോട്ടോഗ്രഫി ഒരു കലയാണ്. നല്ല ഫ്രെയിമുകള്‍ കണ്ടത്തി എടുക്കണം.
വ്ിവിധ തരം ഫോട്ടോഗ്രഫികള്‍ ഉണ്ട് സ്ട്രീറ്റ് ഫോട്ടോഗ്രഫി,വെഡിംഗ് ഫേട്ടോഗ്രഫി,ഫോട്ടോ ജേര്‍ണലിസം. പോര്‍ട്രയിറ്റ് ഫോട്ടോഗ്രഫി,പ്രൊഡക്റ്റ് ഫോട്ടോഗ്രഫി,ഫൈന്‍ ആര്‍ട്ട് ഫോട്ടോഗ്രഫി,ഫാഷന്‍ ഫോട്ടോഗ്രഫി,പാഷന്‍ ഫോട്ടോഗ്രഫി,അഗ്രികള്‍ചറല്‍ ഫോട്ടോഗ്രഫി (ഇ.ടി.സി) ഇതില്‍ ഏറെപ്രധാനപെട്ടതാണ് ഫോട്ടോ ജേണലിസം .
പത്രപ്രവര്‍നത്തിന്റ ഒരു ഭാഗം തന്നെയാണ് ഫോട്ടോ ജേണലിസവും മറഞ്ഞു പോകുന്ന ദിനങ്ങളെ ഓര്‍മ്മ പെടുത്താന്‍ ഫോട്ടോ പിടുത്തം സഹായിക്കുന്നു. ഒരു വാര്‍ത്തയില്‍ വ്യക്തത വരുത്താന്‍ ഫോട്ടോ സഹായിക്കുന്നു. ന്യൂസ് ഫോട്ടോഗ്രാഫര്‍ ചിത്രങ്ങള്‍ ഉപയോഗിച്ച് കഥ പറയുന്നു. ദൃശ്യ മാധ്യമങ്ങള്‍ക്ക് വേണ്ടി വീഡിയോ ക്യാമറ കൊണ്ട് കഥ പറയുന്നു. ഫോട്ടോ ജേര്‍ണലിസ്റ്റും ഒരു റിപ്പോര്‍ട്ടര്‍ തന്നെയാണ്. സാധാരണ റിപ്പോര്‍ട്ടര്‍ എഴുതുമ്പോള്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ക്്യാമറ എന്ന ഉപകരണം കൊണ്ട് കഥ പറയുന്നു.
പ്രശസ്തരായ ഫോേേട്ടാഗ്രാഫേസിനെ പരിചയ പെടാം
ജര്‍മന്‍ വംശജനായ വിഖ്യാത യുദ്ധഫോട്ടോഗ്രാഫറാണ് ഫോസ്റ്റ് ഫാസ്. വിയറ്റ്‌നാം യുദ്ധത്തിന്റെ ഓര്‍മകള്‍ അദ്ധേഹം ക്യാമറയിലാക്കി. അസോസിയേറ്റ് പ്രസ്സ് (എ.പി) ന്റെ യുദ്ധഫോട്ടേഗ്രഫറാണ് ഇദ്ദേഹം.രണ്ട് വട്ടം പുലിസ്റ്റര്‍ അവാര്‍ഡ് കിട്ടി.
നിക്ക് ഉട്ട് എല്ലാവര്‍ക്കും അറിയാവുന്ന ഫോട്ടോ ഗ്രാഫറാണ്. അസോസിയേറ്റഡ് പ്രസ്സിന്റെ ഫോട്ടോഗ്രാഫര്‍ ആണ്. വിയറ്റനാം യുദ്ധകാലത്ത് ബോംബാക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ ഉടുതുണി കത്തി വീണ് നഗ്നയായി അലമുറയിട്ട് ഓടുന്ന ഒന്‍പത് വയസുള്ള കുട്ടിയുടെ ഫോട്ടോ എടുത്ത് നിക് ഉട്ട് പ്രശസ്തനായി.
കെവിന്‍ കാര്‍ട്ടര്‍ 1994 ലെ പുലിസ്റ്റര്‍ പ്രൈസ് ജേതാവ് ആണ്. തെക്കന്‍ സുഡാനില്‍ വിശന്ന്് വലഞ്ഞ ഒരു കുട്ടിയുടെ യും കഴുകന്റെയും പടം എടുത്തു. ഈ ഫോട്ടോ കണ്ട ആളുകള്‍ എന്ത്്‌കൊണ്ട്് ആകുട്ടിയെ രക്ഷപെടുത്തിയില്ല എന്ന് ചോദിച്ച്ു. കുട്ടിയെ രക്ഷിക്കാന്‍ കഴിയാതതിലുള്ള വിശമം കൊണ്ട് കെവിന്‍ കാര്‍ട്ടര്‍ ആത്മഹത്യ ചെയ്തു.
ഡബിള്‍ യു എഗുനെ , സ്മിത്ത്് ഇവര്‍ രണ്ട് പേരും യുദ്ധമുഖത്തെ ഫോട്ടോഗ്രാഫേഴ്‌സ് ആണ്. സത്യംഎന്ത് എന്ന്് വെച്ചാല്‍ ഡബിള്‍ യു എഗുനെ ഇന്തോന്യാഷ്യയിലെ വര്‍ക്കിനിടെ കൊല്ലപ്പെട്ടു.സ്മിത്ത് ജോലിക്കിടെ അപകടകരമായ മുറിവ് ഉണ്ടായി.
റോബര്‍ട്ട് ഫ്രാങ്ക്,സ്റ്റീവ് മെക്കറി,എഡ്ഡി ആഡംസ്,മാര്‍ഗാര്‍ട്ട് ബോര്‍ക്ക്-വൈറ്റ്,ഡേവിഡ് സീമോര്‍,ഡേവിഡ് ബര്‍ണറ്റ്,റോബര്‍ട്ട് ഡൊയിസ്‌നോ,ഹെന്റി കാര്‍ട്ടിയര്‍-ബ്രെസന്‍,ഇവര്‍ ലോകത്തെ അറിയപ്പെടുന്ന ചില ഫോട്ടോഗ്രഫേഴ്‌സ് ആണ്
ഇന്ത്യയിലെ ആദ്യ വനിതാ ഫോട്ടോഗ്രാഫറാണ് ഹോമി വയാരവല്ല. അവരുടെ കരിയര്‍ ആരംഭിക്കുന്നത് 1930 ല്‍ ആണ്. അവര്‍ ദേശീയ ഫോട്ടോഗ്രാഫര്‍ ആണ്. അവര്‍ നിരവധി രാഷ്ട്രീയകാരെ ഫോട്ടോ എടുത്തിട്ടുണ്ട് , ഇന്ദിരാഗാന്ധി,ജിന്ന,ഗാന്ധി. നെഹുറു-ഗാന്ധി കുടുബ ഫോട്ടോഗ്രാഫറാണ്.് അബ്ദുല്‍ കലാം ആസാദ്, എ.എല്‍ ബാലകൃഷ്ണന്‍, റിതം ബാനര്‍ജി,മയങ്ക് ഓസ്റ്റണ്‍ സൂഫി,പാബ്ലോ ബാര്‍ത്തലോമ്യൂ,ആര്‍ക്കോ ദത്ത്,സുനില്‍ ജന്ന,ഫഹത്ത്് ഭാസിര്‍ കാന്‍,സാദിയ കൊച്ചാര്‍,കിഷോര്‍ പ്രകാശ്, അല്‍ത്താഫ് കാത്തിരി,റാഗു റോയി,അച്ചുദാനന്ദ് തെന്‍ജോര്‍ രെവി , ടി യസ് സത്യന്‍,സുബേഷ് ശര്‍മ,ദാനിധസിങ്, എന്‍ ത്യാഗരാജന്‍ ഇവര്‍ അറിയപ്പെടുന്ന ചില ഇന്ത്യന്‍ ഫോട്ടോഗ്രാഫേസ് ആണ്്്.
വിക്ടര്‍ ജോര്‍ജ് മലയാള ഫോട്ടോ മാധ്യമ പ്രവര്‍ത്തകര്‍ക്ക്് മറക്കാന്‍ കഴിയാത്ത പേര് ആണ്. 2001 ല്‍ ഇടുക്കിയില്‍ ഉണ്ടായ മണ്ണിടിച്ചില്‍ ഫോട്ടോ എടുക്കുന്നതിടയില്‍ അദേഹം മരിച്ചു.
പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്നത് നല്ലതും ചീത്തയും മായ ഓര്‍മകളില്‍ നിന്നാണ്. ചിത്രം കൊണ്ടുള്ള വരകള്‍ക്ക് കാലഘടത്തിന്റെ അടയാളപെടുത്തലുകള്‍ ഉണ്ട്. കഴിഞ്ഞ് പോയ പഴയ കാലഘടത്തിലേക്കുള്ള തിരിച്ച് പോക്കാണ് അത്.
മുഹമ്മദ് നസീഫ് പി



No comments:
Post a Comment