കേരളത്തിലെ എല്ലാ ജില്ലകളും പ്രളയകെടുതിയുടെ ഇരകളാണ്. വലിയ പൊതുജന പങ്കാളിത്തമാണ് രക്ഷാപ്രവര്‍ത്തതിനുള്ളത്. രക്ഷാ പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും സോഷ്യല്‍മീഡിയ ഉപയോഗിച്ച് കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാന്‍ സാധിക്കുന്നു.നിലവിലെ ആശയവിനിമയം സാധിക്കാത്തത് കൊണ്ട് സോഷ്യല്‍ മീഡിയെയും മെസേജിങ് ആപ്പുകളും ഉപയോഗിക്കുകയാണ് പലരും. സോഷ്യല്‍ മീഡിയ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം. ഒറ്റപെട്ട്‌പോയവര്‍ക്ക് സുരക്ഷിതമായസ്ഥാനം കണ്ടെത്താനും ഭക്ഷണം കണ്ടെത്താനും സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ സഹായകം ആണ് . രക്ഷാപ്രവര്‍ത്തിന് എങ്ങനെയാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കാം എന്നതിനുളള ഉത്തരം ആണ് മലയാളികളും പ്രവാസികളും. ദുരിതം പെയ്തിറങ്ങിയ ദിവസം മുതല്‍ നിരവധി ഹാഷ് ടാഗുകള്‍ ഉപയോഗിച്ച് വരുന്നുണ്ട് #keralaRains #keralafloods #standwithkerala. എന്നീ ഹാഷ്ടാഗുകള്‍ വ്യാപകമായി ഉപയോഗിക്കപെട്ടു. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ അറിയാനും, സഹായം ലഭ്യം ആവേണ്ടവര്‍ക്ക് അത് ലഭിക്കാനും ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നു. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സഹായം അഭ്യര്‍ഥിക്കാനും ഹാഷ്ടാഗുകള്‍ ഉപയോഗിക്കുന്നു. കൃത്യമായ നടപടികള്‍ സോഷ്യല്‍ മീഡിയ വഴി നല്‍കുന്നുണ്ട് . സന്നദ്ധ പ്രവര്‍ത്തകരുടെ നമ്പര്‍, മുന്‍ കരുതലുകള്‍, എന്നിവയലാം സോഷ്യല്‍ മീഡിയ വഴി നല്‍ക്കുന്നു.
കേരളം കണ്ട ഏറ്റവും വലിയ പ്രളയം ആയിരുന്നു 1924ലേത്. അപ്രതീക്ഷിതമായ നടന്ന ഈ പ്രളയത്തില്‍ കേരളത്തിന് സഹായകം ആവാന്‍ ഗാന്ധിജി വളരെയേറെ പ്രവര്‍ത്തനം നടത്തി. ആറായിത്തിലധികം രൂപയാണ് ഗാന്ധിജി പിരിച്ച് നല്‍കിയത.് നൂറുകണക്കിന് പേര്‍ ഗാന്ധിജിക്ക് മുന്നില്‍ അണി നിരന്നു. പണമായി നല്‍ക്കാന്‍ കഴിയാത്തവര്‍ ആഭരണങ്ങള്‍ നല്‍കി സഹായിച്ചു. സോഷ്യല്‍ മീഡിയ പോയിട്ട് ടെലഫോണ്‍ പോലും ഇല്ലാത്ത കാലത്ത് കടലാസ് പ്രസ്ദ്ധീകരണങ്ങളിലൂടെ നല്ല പ്രചരണം ആണ് ഗാന്ധി നടത്തിയത്. അദ്ധേഹം പത്രാധിപരായ യങ് ഇന്ത്യ , നവജീവന്‍ എന്നീ പത്രങ്ങളിലൂടെ വിപുലമായ പ്രചരണം ആണ് അദ്ധേഹം നടത്തിയത് . മലബാറിനെ കുറിച്ച് വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. കേരളത്തിന്റെ അവസ്ഥ കണ്ട് അറിഞ്ഞ്. ഒരുനേരത്തെ ഭക്ഷണം ഒഴിവാക്കി സഹായ പ്രവര്‍ത്തനങ്ങള്‍ നല്‍കി. സ്വന്തം മാലയും ബ്രേസ് ലെറ്റുംകളും ദുരന്ത ബാതിതര്‍ക്ക് നല്‍കിയ വാര്‍ത്ത ഗാന്ധിജിയുടെ പത്രങ്ങളിലൂടെ പ്രസ്ഥീകരിച്ചു.
ഇങ്ങനെ ഒകെ ആണങ്കിലും സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്യാസ നിഥിയിലേക്ക് കാശ് ഇടരുത് എന്ന പ്രചരണം
നടന്നു. നന്ദി ഇല്ലാത്ത ജനതയാണ് എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നടന്നു. ദുരിധാശ്യാസ നിഥിയിലേക്ക് എത്തിപ്പെട്ട പണം ദുരിധഭാധിതര്‍ക്ക് ലഭിക്കുന്നില്ല എന്നപ്രചാരണവും നടന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സോഷ്യല്‍ മീഡിയില്‍ നല്‍കിയ യുവതികളുടെ നമ്പറുകള്‍ ദുരൂഭയോഗം ചെയപ്പെട്ടു.സാമൂഹ്യ മാധ്യമത്തിലൂടെ തുരന്ത നിവാരണ പ്രവര്‍ത്തനം നടത്താന്‍ സഹായക മായങ്കിലും ചുരുക്കം ചിലര്‍ അത് ദുരൂഭയോഗം ചെയ്തു.
മുഹമ്മദ് നസീഫ്. പി



No comments:
Post a Comment