Thursday, 1 October 2020
എന്താണ് കാര്‍ഷിക ബില്‍: എന്തുകൊണ്ട് പ്രതിഷേധം ?(Agriculture Bill, Farmers.......
കാര്‍ഷിക ബില്ല് 2020
പ്രതിപക്ഷത്തെയും ശിരോമണി അകാലാ ദളിന്റെയും എതിര്‍പ്പ് വകവകാതെയാണ് പാര്‍ലമെന്റില്‍ പുതിയ കാര്‍ഷിക ബില്ല് പാസാക്കായത്. കര്‍ഷകര്‍ക്ക് എതിരാണ് ബില്ല് എന്ന് ആരോപിച്ച് food processing industries മന്ത്രി ഹര്‍സിമ്രത്ത് കൗര്‍ രാജിവച്ചു. മൊദി സര്‍ക്കാറില്‍ ശിരൊമണി അകാലിദളിന്റെ ഏക പ്രതിനിധി ആയിരുന്നു അവര്‍. പഞ്ചാബിലെ കാര്‍ഷിക സെക്ടറിനെ തന്നെയും ബില്‍ അവതാളത്തില്‍ ആകുംമെന്ന് ആരോപിച്ചാണ് അവര്‍ രാജിവെച്ചത്. കാര്‍ഷിക മേഖല
കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി നല്‍കാനാണ് നീക്കം മെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മൂന്ന് ബില്ലുകള്‍ ആണ് ഇതുമായി ബന്ധപെട്ട് പാസാക്കിയത്.
.
1. farmers produce trade and commerce (Promotion and facilitation Bill 2020.)
2. Farmers (empowerment and protection ) Agreement of Price Assurance and farm Service Bill 2020
3. Essential Commodites (Ammendement Bill)
Farmers produce trade and commers (Promotion and Facilitation Bill 2020) നടപ്പിലാക്കുമ്പോള്‍ APMS വിപണികള്‍ക്ക് കോട്ടം സംഭവിക്കുംമെന്നാണ് പ്രതിപക്ഷവും കര്‍ഷകരും ചൂണ്ടികാണിക്കുന്നത്. കാര്‍ഷിക മേഖലയും വിപണികളും സംസ്ഥാനത്തിന്റെ വിശയങ്ങള്‍ ആണ്. ഒരോസംസ്ഥാനങ്ങള്‍ക്കും അവരുവരുടെ കൃഷിവിപണി നിയമവിധേയമാക്കുന്നതിന് വേണ്ടി APMC ആക്ട് അഥവാ Agricultural Produce market committee Act നിലവില്‍ ഉണ്ട്. APMCയുടെ അിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വിപണികള്‍ ഉണ്ടാകും. കാര്‍ഷിക ഉല്‍പന്നങ്ങള്‍ വ്യാപാരം നടത്തുമ്പോള്‍ വിലക്രമീകരിക്കാനും ഇത്തരം വിപണികള്‍ കര്‍ഷകരെ ചൂഷണം ചെയുന്നത് തടയുന്നതാനായാണ് APMC നിലവില്‍ വന്നത്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് അര്‍ഹമായ വില ലഭിക്കുകയാണ് ഇവയുടെ ലക്ഷ്യം. ഇതുപ്രകാരം കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഇടയില്‍ ഏജന്റെുകള്‍ ഉണ്ടാകും കര്‍ഷകര്‍ ഏജന്റെുകള്‍ക്ക് ആണ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത്. APMC നിയമപ്രകാരം കര്‍ഷകര്‍ ഇത്തരം വിപണിയില്‍ മാത്രമേ വില്‍പന നടത്താന്‍ പറ്റൂ. 2003ല്‍ കേന്ദ്ര സര്‍ക്കാര്‍ APMC ല്‍ ചിലമാറ്റങ്ങള്‍ കൊണ്ടുവന്നു. Moder Agricultural Produce Committee എന്നാണ് അത് അറിയപെട്ടത്. APMC വിപണികള്‍ നിലനില്‍ക്കുമ്പോള്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് നിരവധി വ്യവസ്ഥകള്‍ നിലവില്‍ ഉണ്ട്. കര്‍ഷര്‍ക്ക് ഇഷ്ടാനുസരണം വില്‍പന നടത്താന്‍ സാധ്യമായിരുന്നില്ല. അന്തര്‍ ജില്ല- അന്തര്‍ സംസ്ഥാന കച്ചവടം APMC വിപണികള്‍ക്ക് പുറമെയുള്ള കച്ചവടം എന്നിവ നിയന്ത്രിച്ചിരുന്നു. കര്‍ഷകരും വ്യവസായിയും നേരിട്ട് ഇടപ്പെടലുകള്‍ ഇല്ല. ഇത്തരം വ്യവസ്ഥകളെ എടുത്തുമാറ്റാന്‍ കാര്‍ഷിക ബില്ലിന് ആകും എന്നാണ് മോദി സര്‍ക്കാര്‍ അവകാശപെടുന്നത്.
Farmers Produce trade and commerce (promotion and Facilitation Bill 2020.) അനുസരിച്ച് APMC ബില്ലുകളുടെ അധികാരം നഷ്ടപെടും. നിലവില്‍ കര്‍ഷകര്‍ തങ്ങള്‍ ഏത് APMC മാര്‍ക്കറ്റിന് കീഴില്‍ ആണോ വരുന്നത് അവിടെ മാത്രമേ വില്‍പ്പന നടത്താന്‍ സാധിക്കൂ, പുതിയ കാര്‍ഷികബില്‍ പ്രകാരം കര്‍ഷകര്‍ക്ക് എവിടെ വേണമങ്കിലും ആര്‍ക്കുവേണമങ്കിലും തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാം. കോര്‍പറേറ്റുകള്‍ക്കും മറ്റു ഹോള്‍സ്റ്റയില്‍ കച്ചവടക്കാര്‍ക്കും കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ നേരിട്ട് വില്‍ക്കാം. അത്തരം ആളുകള്‍ തങ്ങള്‍ക്ക് അനുകൂലമായ വിലപറഞ്ഞു കര്‍ഷകരെ ചൂഷണം ചെയാന്‍ സാധ്യതയുണ്ടന്നാണ് മറുവാദം. APMC മാര്‍ക്കറ്റുകള്‍ നിലനിര്‍ത്തുമെന്നും സര്‍ക്കാര്‍ പറയുന്നു. Famers ( empowerment and protection) Agreement of Pric Assurance and Farm Service Bill 2020 കര്‍ഷകര്‍ക്ക് നേരിട്ട് വ്യവസായികളുംമായി കരാറില്‍ ഏര്‍പെടാന്‍ അവസരം ഒരുക്കുന്ന ഒന്നാണ്.Food Product കമ്പനികള്‍ Whole Salers , Retalers, Exorters തുടങ്ങിയവരുമായി കരാറില്‍ ഏര്‍പെടാം കോപറേറ്റുകള്‍ എഴുതിനല്‍കുന്ന കരാറുകള്‍ കര്‍ഷകര്‍ക്ക് എത്രതോളം വായിച്ച് മനസിലാക്കാന്‍ സാധിക്കും മെന്നത് ആശങ്ക ഉണര്‍ത്തുന്നു. വിലപേശലിലും വന്‍കിട കോര്‍പറേറ്റ് ശക്തികള്‍ കര്‍ഷകരെ ചൂഷണം ചെയുംമെന്ന് ആരോപണം ഉയര്‍ന്നു. കാര്‍ഷികഉല്‍പന്നങ്ങള്‍ക്ക് കരാര്‍ ഏര്‍പെടുത്തുമ്പോള്‍ കര്‍ഷകര്‍്ക്ക് കോര്‍പ്പറേറ്റുകളോട് കടബാധ്യത ഉണ്ടാകാന്‍ സാധ്യത ഉണ്ട് .കരാറില്‍ പിന്‍കാലത്ത് എന്തങ്കിലും പ്രഷ്ണങ്ങള്‍ ഉണ്ടായാല്‍ കോടതിയെ സമീപിക്കാനും നീതിലഭിക്കാനും കര്‍ഷകര്‍ യുദ്ധം ചെയേണ്ടിവരിക വന്‍കിട വ്യവസായികളോട് ആയിരിക്കും കുറഞ്ഞ താങ്ങുവിലയെപറ്റി കരാറില്‍ പറയുന്നില്ല.കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് പെട്ടന്ന് ഉണ്ടാകുന്ന വിലയിടവ് കര്‍ഷകനെ ബാധിക്കാതിരിക്കാന്‍ ഏര്‍പെടുത്തിയിരിക്കുന്ന ഒന്നാണ് കുറഞ്ഞതാങ്ങുവില അഥവാ MSP വിറ്റഴിയാത്ത കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്ന കുറഞ്ഞ തങ്ങുവില. പുതിയകാര്‍ഷിക ബില്‍ നടപ്പാക്കുന്നതോടുകൂടി ഇലാത്താവുംമെന്ന് കര്‍ഷകര്‍ ആശങ്കപെടുന്നു. നിലവില്‍ ഉണ്ടായിരുന്ന THE Essential commodities ആക്ിന്റെ സെക്ഷന്‍ മൂന്നില്‍ ചിലമാറ്റങ്ങള്‍ കൊണ്ടുവന്നാണ് Essential commodites ആക്ടിന്റെ സെക്ഷന്‍ മൂന്നില്‍ ചിലമാറ്റങ്ങള്‍ കൊണ്ടുവന്നാണ് Essential Commodites Ammendement Bill അവതരിപിച്ചത്. കാര്‍ഷിക മേഖലയില്‍ സ്വകാര്യ ഇന്‍വസ്റ്റ്‌മെന്റെന് ഇതുവഴി അവസരം ഉണ്ടാകും മുന്‍നിയമത്തില്‍ ഉണ്ടായിരുന്ന Stock holding limit അഥവാ Stock ചെയാവുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ഇനി പരിധി ഉണ്ടാവില്ല. വരള്‍ച്ച,യുദ്ധം, മുതലായ പ്രശ്ണങ്ങള്‍ വരുമ്പോള്‍ മാത്രമേ സംസ്ഥാനങ്ങള്‍ക്ക് Stock Limit ഏര്‍പെടുത്താന്‍ സാധിക്കൂ.പരിധിയിലാതെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ സൂക്ഷിക്കാം എന്ന് വരുമ്പോള്‍ വന്‍കിട കമ്പനികള്‍ വലിയ തോതില്‍ ഉല്‍പന്നങ്ങള്‍ സംഭരിച്ച് അതികവിലക്ക് വില്‍ക്കാന്‍ സാധ്യതയുണ്ട്. കാര്‍ഷിക വിപണിയെ അടിമുടി പരിഷ്‌കരിച്ച് ആണ് പുതിയനിയമങ്ങള്‍ വരാന്‍പോകന്നത്. 2019ല്‍ കോണ്‍ഗ്രസ്സ് മാനിഫെസ്റ്റോയില്‍ APMC മാര്‍ക്കറ്റുകളില്‍ നിന്ന് കര്‍ഷകരെ സ്വതന്ത്രാരാക്കുമെന്ന് പറഞ്ഞിരുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് കാര്‍ഷിക മേഖലയില്‍ ഇഷ്ടാനുസരണം കൈകടത്താനാകുംമെന്നും സംസ്ഥാനങ്ങള്‍ക്ക് ഈ മേഖലയില്‍ അതികാരം നഷ്ടപെടുകയും വരുമാനം കുറയുകയും ചെയുംമെന്ന് വ്യക്തമാണ്. APMC മാര്‍ക്കറ്റുകള്‍ക്ക് പുറമെ നടത്തുന്ന കച്ചവടങ്ങള്‍ക്ക് സര്‍ക്കാറിന് ഇടപെടാന്‍ സാധിക്കുകയില്ല.
Subscribe to:
Post Comments (Atom)
"Addressing High Unemployment in Kerala: Government Measures and Efforts to Create Job Opportunities"
Unemployment is a major concern in the Indian state of Kerala. The state has a relatively high unemployment rate compared to other states ...

No comments:
Post a Comment