EIA Environmental impact Assessment
കഴിഞ്ഞ മാര്‍ച്ച് മാസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ EIA കരട് വിജ്ഞാപനത്തിന് എതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്.
മുന്‍കൂര്‍ അനുമതി വാങ്ങേണ്ട വ്യവസായങ്ങളില്‍ നിന്ന് എഴുപതോളം മേഖലകളെ നീക്കിയ താണ് ഈ വിജ്ഞാപനത്തിലെ പ്രധാന മാറ്റം. കല്‍ക്കരി, ധാതു ഖനനം, സൗരോര്‍ജ്ജ പ്ലാന്റ് വ്യാവസായിക സ്ഥാപനങ്ങള്‍, പാറമടകള്‍, റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മറ്റും ഇനി മുന്‍കൂര്‍ അനുമതി വേണ്ട. ചുരുക്കി പറഞ്ഞാല്‍ മുന്‍കൂര്‍ പാരിസ്ഥിതിക അനുമതി ഒന്നുമില്ലാതെ മലയോര മേഖലകളിലും ആദിവാസി മേഖലകളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം . നിയമലംഘനം ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച പൊതുജന റിപ്പോര്‍ട്ടിംഗ് പുതിയ കരട് അനുസരിച്ച് അനുസരിച്ച് ഒഴിവാക്കുന്നു.
നമ്മുടെ നാട്ടില്‍ ഒരു വ്യാവസായിക സംരംഭം തുടങ്ങുന്നു. അതിനെതിരെ നമ്മള്‍ വിമര്‍ശനമുന്നയിച്ച ചെല്ലുമ്പോള്‍ അവരുടെ മറുപടി ഇങ്ങനെയായിരിക്കും. പുതിയ നിയമം അനുസരിച്ച് നിങ്ങള്‍ക്ക് പരാതിപ്പെടാന്‍ അവകാശമില്ല . ഒരു വ്യവസായ സ്ഥാപനം പ്രകൃതിക്ക് അനുയോജ്യം അല്ലെങ്കില്‍ പോലും പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാന്‍ കഴിയില്ല.

No comments:
Post a Comment