Wednesday, 5 August 2020

വാടക വീടുകളുടെ കഥ പറയുന്ന റ്റു ലേറ്റ്


ഈ ചിത്രം 21 ഫെബ്രുവരി 2009-ലാണ് റിലീസ് ചെയ്തത്. Chezhiyan സംവിധാനം ചെയ്ത ഈ ചിത്രം നാഷണല്‍ അവാര്‍ഡും തമിഴിലെ ബെസ്റ്റ് ഫീച്ചര്‍ ഫിലിം അവാര്‍ഡും നേടിയിട്ടുണ്ട്. പ്രധാന അഭിനേതാക്കള്‍ sheela Rajkumar , Santosh sreeram ഉം ആണ്. ഷീല രാജകുമാറിനെ മലയാളികള്‍ക്ക് അറിയാം. കുമ്പളങ്ങി നൈറ്റ്‌സില്‍ തമിഴന്റ ഭാര്യയായി അഭിനയിച്ച ആളാണ് ഷീല രാജകുമാര്‍. ഇവരാണ് ഈ സിനിമയിലെ പ്രധാനപ്പെട്ട റോള്‍ ചെയ്തിരിക്കുന്നത് .ഈ സിനിമയുടെ ഉള്ളടക്കം വാടകക്ക് താമസിക്കുന്ന ഒരു കുടുംബം . അവരുടെ 
 ജീവിതത്തിലൂടെയാണ് ഈ സിനിമ കടന്നുപോകുന്നത്.


ഷീല രാജ് കുമാര്‍ അമുദ എന്ന് കഥാപാത്രമായും സന്തോഷ് ശ്രീരാം ഇലിങ്കോ എന്ന കഥാപാത്രമായാണ് ഈ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ഇവര്‍രണ്ടും  ഭാര്യാഭര്‍ത്താക്കന്‍മാര്‍ ആണ്.ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. ആ കുട്ടിയുടെ നല്ല വിദ്യാഭ്യാസത്തിനും മെച്ചപ്പെട്ട ജീവിതത്തിനുവേണ്ടി അവര്‍ ഗ്രാമത്തില്‍നിന്ന് നഗരത്തിലേക്ക് കുടിയേറുന്നു.ഭര്‍ത്താവ് സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളാണ്. എന്നാല്‍ സിനിമാ അവസര ങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടില്ല. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തിന്റെ ഉപജീവനമാര്‍ഗ്ഗം. ഒരു മനുഷ്യജീവിതത്തിലെ അത്യാവശ്യമായ കാര്യം ഒന്ന് വായു പിന്നെ വെള്ളം ഭക്ഷണം വസ്ത്രം ഇത് കഴിഞ്ഞാല്‍ പിന്നീട് അത്യാവശ്യമായി വേണ്ടത് വീടാണ്. ഒരു വീടിന്റെ പ്രാധാന്യം എത്രത്തോളമാണെന്ന് എന്നാണ് ഈ സിനിമ നമുക്ക് മുന്നില്‍ കാണിച്ചു തരുന്നത്. അതായത് നമ്മള്‍ ഒരു വീട്ടില്‍ വാടകക്ക് താമസിക്കുമ്പോള്‍ അവിടെ ഒരു കുടുംബത്തിന് നേരിടേണ്ടിവരുന്ന മാനസിക സംഘര്‍ഷങ്ങളെ അതിമനോഹരമായി വരച്ചു വെക്കുകയാണ് ഈ സിനിമ  ചെയ്യുന്നത്. ഒരു പാട് ജീവിതങ്ങളിലേക്ക് ഈ സിനിമ വിരല്‍ ചൂണ്ടുന്നു. നമ്മുടെ ജീവിതം ആയി ബന്ധിപ്പിക്കാവുന്ന ഒരുപാട് കാര്യങ്ങള്‍ ഈ സിനിമ പറയുന്നു. നമ്മള്‍ ഒരു വാടക വീട് അന്വേഷിച്ചു പോവുകയാണെങ്കില്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ഈ വീട് കൊടുക്കില്ല കാരണം വീട് വേഗം ചീത്തയാകും എന്നീ കാരണങ്ങള്‍ കേള്‍ക്കാറില്ലേ . അതുപോലെ തന്നെ മറ്റൊരു രംഗമാണ് ഈ കുടുംബത്തിന്റെ വരുമാനമാര്‍ഗ്ഗം സിനിമയാണ് അതുകൊണ്ടുതന്നെ സിനിമാക്കാര്‍ക്ക് വിട്ടുകൊടുക്കില്ല തുടങ്ങിയ കാരണങ്ങള്‍ ഈ സിനിമയില്‍ കാണാം. അതുപോലെതന്നെ സകല വാടക വീടുകള്‍ ഒരു വര്‍ഷത്തേക്കാണ് വാടകയ്ക്ക് നല്‍കുക ഒരുപാട് കാലം ഒരു കുടുംബത്തിനും വാടകക്ക് കൊടുക്കാറില്ല. അപ്പോള്‍ ഓരോ വര്‍ഷം കൂടുമ്പോഴും വീട് മാറി കൊണ്ടിരിക്കണം. അപ്പോള്‍ അടുത്ത വീട് ആവുന്നതുവരെ അവര്‍ക്ക് ടെന്‍ഷന്‍ ആയിരിക്കും പുതിയ വീട് കണ്ടെത്താന്‍. ഒരു വീടെന്നു പറഞ്ഞാല്‍ ഒരാളുടെ സ്വകാര്യ ഇടമാണ്. അതില്‍ നമ്മള്‍ സംതൃപ്തര്‍ അല്ലെങ്കില്‍ അത് നമ്മുടെ ജീവിതത്തില്‍ മൊത്തത്തില്‍ ബാധിക്കും.

ഈ കുടുംബം അഞ്ചു വര്‍ഷമായി ഒരു വീട്ടില്‍ താമസിക്കുകയായിരുന്നു. അതിനിടയില്‍ ഒരാഴ്ചക്കുള്ളില്‍ വീട് മാറി കൊടുക്കണമെന്ന് വീട്ടുടമസ്ഥന്‍ വന്ന് പറയുന്നു. അവിടുന്നങ്ങോട്ട് ആണ് ഈ സിനിമ മുന്നോട്ടുപോകുന്നത്. അങ്ങനെ അവര്‍ വേറെ വീട് അന്വേഷിച്ചിറങ്ങുമ്പോള്‍ അനുഭവിക്കേണ്ടിവന്ന ചില കാര്യങ്ങളാണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്നത് . ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ എത്രതന്നെ ജാതിയില്ല എന്ന് പറഞ്ഞാലും പലരും ജാതി ചോദിച്ചിട്ടാണ് വീട് കൊടുക്കുമോ ഇല്ലയോ എന്ന് പറയുന്നത്. സിനിമയിലെ കഥാപാത്രങ്ങള്‍ അത്ര ഉയര്‍ന്ന ജാതിയില്‍ പെട്ട ആളുകള്‍ ഒന്നുമല്ല. പലപ്പോഴും അവര്‍ക്ക് ജാതി കാരണം വീട് നഷ്ടപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ സാമ്പത്തിക അസമത്വം കാരണം വീട് നഷ്ടപ്പെട്ടിട്ടുണ്ട്. സിനിമയില്‍ ഒരു രംഗം ഉണ്ട് ഫ്‌ലാറ്റ് വാടകക്ക് ലഭിക്കുമോ എന്ന് അന്വേഷിച്ചു പോയപ്പോള്‍ ഒറ്റ നോട്ടത്തില്‍ തന്നെ ദരിദ്രന്‍ എന്ന് മനസിലാക്കി വീട്ടുടമസ്ഥന്‍ വാതിലടച്ചു പോകുന്ന ഒരു രംഗം ഉണ്ട്. സിനിമ ജോലി കാരണം വീട് തരാന്‍ സാധിക്കില്ല എന്ന് പറഞ്ഞ് ആട്ടിയോടിക്കപ്പെടുന്ന അവസ്ഥ.
മറ്റൊരു രംഗം ഇവര്‍ വാടകക്ക്  താമസിക്കുമ്പോള്‍ തന്നെ വീട്ടുടമസ്ഥന്‍ വീട് മറ്റൊരാള്‍ക്ക്  നല്‍കാന്‍ ഒരുങ്ങുന്നു. അപ്പോള്‍ ഇവരുടെ വീട് കാണാന്‍ വേണ്ടിയിട്ട് ഒരുപാട് ആളുകള്‍ വ്യത്യസ്ത സമയങ്ങളില്‍ ഇവര്‍ താമസിക്കുന്ന വീട്ടില്‍ കയറി ഇറങ്ങുന്നു. അതുകാരണം അവരുടെ സ്വകാര്യത അവിടെ നഷ്ടപ്പെടുന്നു.  മറ്റൊരാളുടെ വീട്ടില്‍ നമ്മള്‍ മാസാമാസം പൈസ കൊടുത്ത് ആ വീടിന്റെ അറ്റകുറ്റപ്പണികളും നോക്കി താമസിക്കുകയാണെങ്കില്‍ പോലും ആ വീടിന്റെ ഉടമസ്ഥന് കീഴില്‍ അപമാന പെട്ട് കഴിയേണ്ട വരുന്നതാണ് പല വാടകക്ക് താമസിക്കുന്ന ആളുകളുടെ അവസ്ഥ.
ഒരാള്‍ക്ക് സ്വന്തമായി ഒരു സ്ഥലം . അതില്‍ ഓലമേഞ്ഞ വീടാണ് എങ്കിലും അത് മനുഷ്യന് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഈ സിനിമ കാണിച്ചു തരുന്നു.

പല വാടകവീട്ടില്‍ താമസിക്കുന്ന ആളുകളും വീട്ടുടമസ്ഥന്റെ
തെറിയും കേട്ട് ജീവിക്കേണ്ടിവരുന്ന അവസ്ഥ. വീട് എന്ന് പറയുന്നത് ഒരാള്‍ക്ക് എന്തും ചെയ്യാനുള്ള ഒരു ഇടം ആണ്. അത് അയാളുടെ സ്വകാര്യ ഇടമാണ്. അത് നഷ്ടപ്പെടുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന ഒരു മാനസികാവസ്ഥ ഈ സിനിമ മനോഹരമായി അവതരിപ്പിക്കുന്നു. റിയലിസ്റ്റിക് സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്
ഈ സിനിമ ഞാന്‍ സജസ്റ്റ് ചെയ്യുന്നു.





No comments:

Post a Comment

"Addressing High Unemployment in Kerala: Government Measures and Efforts to Create Job Opportunities"

  Unemployment is a major concern in the Indian state of Kerala. The state has a relatively high unemployment rate compared to other states ...