Monday, 23 July 2018

ചാലിയം കോഴിക്കോടെ ദീപ്‌ TRAVEL DOCUMENTARY 2018

കോഴിക്കോട് ജില്ലയിലെ ഒരു ദ്വീപാണ് ചാലിയം. ബേപ്പൂര്‍ പുഴയും കടലുണ്ടിപ്പുഴയും കടലിനോട് ചേരുന്നത് ഈ പ്രദേശത്താണ് ചാലിയം. ഈ നദികള്‍ കാരണമാണ് ദ്വീപായിക്കാണുന്നത്. കടുലുണ്ടി പുഴയുടെ വടക്ക് ഭാഗം ചാലിയവും കിഴക്ക് ബേപ്പൂരുമാണ്. ചരിത്രത്തില്‍ പ്രസിദ്ധമായ ചാലിയം യുദ്ധം നടന്നതും പോര്‍ച്ചുഗീസുകാര്‍ കോട്ടപണിത സ്ഥലം കൂടിയായിരുന്നു ഇത്.കൂടാതെ കടുക്കയ്ക്ക് പേരുകേട്ട നാടാണിത്. ചാലിയം കടുക്കബസാര്‍ എന്നു പേരുള്ള ഒരു വാര്‍ഡ് തന്നെയുണ്ട്.
മുന്‍പ് മദ്രാസ് റെയില്‍വേക്ക് കീഴിലുള്ള ഒരു തീവണ്ടി നിലയമായിരുന്നു ചാലിയം 1888-ല്‍ തീവണ്ടിപ്പാത കോഴിക്കോടുവരെ നീട്ടിയപ്പോള്‍ ചാലിയത്തിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു.ചരിത്രപ്രസിദ്ധമായ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ചിരുന്ന ചാലിയം കോട്ട ഇവിടെയാണുള്ളത്.ഈ കോട്ടക്കെതിരെ കോഴിക്കോട് സാമൂതിരി രാജാവിന്റെയും കുഞ്ഞാലിമരക്കാരുടെയും നേതൃത്വത്തില്‍ ശക്തമായ യുദ്ധവും നടത്തിയിരുന്നു.കൂടാതെ കേരളത്തില്‍ ഇസ് ലാമിക മതപ്രചരണത്തിന് തുടക്കം കുറിച്ച മാലിക് ലിക് ദിനാറും ശിഷ്യന്‍മാരും പ്രാര്‍ത്ഥിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന പുഴക്കര പള്ളിയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. 
Travel documentary ചാലിയം കോഴിക്കോടെ ദീപ്

No comments:

Post a Comment

"Addressing High Unemployment in Kerala: Government Measures and Efforts to Create Job Opportunities"

  Unemployment is a major concern in the Indian state of Kerala. The state has a relatively high unemployment rate compared to other states ...